ദാവൂദ് അല്ലെങ്കിൽ ദാവുദ് (ദാവീദ് -അ.സ എന്നും അറിയപ്പെടുന്നു) പ്രവാചകന്മാരിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണു. പ്രവാചകനായ ഇബ്രാഹീം (അ.സ) പുതിയ ഒരു ദൈവ ആക്ജ്ഞ (അതായത് അല്ലാഹു മനുഷ്യരുമായി ബന്ധപ്പെടുന്ന വഴി) തലമുറകൾ നൽകുന്ന വാഗ്ദത്തം വഴിയും വലിയൊരു ദേശത്തെക്കുറിച്ചുള്ള വാഗ്ദത്തം വഴിയും ആരംഭിച്ചു- മാത്രമല്ല അദ്ദേഹം ആ മഹത്തായ ബലിയർപ്പിച്ചു. പ്രവാചകനായ മൂസാ (അ.സ) ഇസ്രായേൽ മക്കളെ അടിമത്തത്തിൽ നിന്നും വിടുവിച്ചു – പെസ്സഹാ ബലിയർപ്പണത്തിൽക്കൂടി- മാത്രമല്ല അവർ ഒരു രാജ്യമായിരിക്കത്തക്കവണ്ണം അവർക്ക് ഒരു നിയമവും നൽകി. എന്നാൽ അപ്പോളും ഇല്ലാതിരുന്ന ഒരു വസ്തുത അല്ലാഹുവിൽ നിന്നും ശാപങ്ങൾക്ക് പകരം അനുഗ്രങ്ങൾ ഒരു പ്രത്യേക രീതിയിൽ സ്വീകരിക്കുന്ന രീതിയിൽ ഭരിക്കുന്ന ഒരു രാജവിനെയായിരുന്നു. ദാവൂദ് (അ.സ) അങ്ങിനെഒരു രാജാവും പ്രവാചകനും ആയിരുന്നു. അദ്ദേഹം അടുത്ത ഒരു കാലഘട്ടത്തിനു ആരംഭം കുറിച്ചു- യെരുശലേമിൽ നിന്നും രാജാക്കന്മാർ ഭരിക്കുന്ന കാലം.
ദാവൂദ് രാജാവ് (ദാവീദ്- അ.സ) ആരായിരുന്നു?
ഇസ്രായേൽ മക്കളുടെ ചരിത്രപരമായ സമയരേഖയിൽ താങ്കൾക്കു കാണുവാൻ സാധിക്കുന്നത്, ദാവൂദ് (അ.സ) ഏകദേശം ബി. സി. 1000 ആം ആണ്ടിൽ ജീവിച്ചിരുന്നു, ഇബ്രാഹീം നബി (അ.സ) മിനു ശേഷം 1000 വർഷത്തിനു ശേഷവും മൂസാ (അ.സ) യ്ക്ക് ശേഷം 500 വർഷത്തിനു ശേഷവും. ദാവൂദ് (അ.സ) അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആടിനെ മേയിക്കുന്ന ഇടയനായി ആരംഭിച്ചു. ഇസ്രായേലിന്റെ ശത്രുവും ഭീമാകാരനുമായ -ഗോലിയാത്ത്- ഇസ്രായേലിനെ കീഴടക്കുവാൻ ഒരു പടയെ നയിച്ചു,ഇസ്രായേൽ നിരാശരും പരാജിതരും ആയിത്തീർന്നു. എന്നിരുന്നാലും ദാവൂദ് (അ.സ) ഗോലിയാത്തിനെ വെല്ലുവിളിക്കുകയും യുദ്ധത്തിൽ അവനെ കൊല്ലുകയും ചെയ്തു. ഒരു യൗവ്വനക്കാരനായ ആട്ടിടയനു മല്ലനായ ഒരു യോദ്ധാവിനെ കീഴടക്കുവാൻ സാധിച്ചു എന്നത് വളരെ അസംഭവ്യം ആയിരുന്ന ഒരു സംഗതി ആയിരുന്നു അങ്ങിനെ ദാവൂദ് (അ.സ) വളരെ പ്രശസ്ഥനായിത്തീർന്നു. അതിനു ശേഷം ഇസ്രായേൽ മക്കൾ അവരുടെ ശത്രുക്കളെ തോൽപ്പിച്ചു കൊണ്ടേ ഇരുന്നു. വിശുദ്ധ ഖുർ ആൻ ദാവൂദും (അ.സ) ഗോലിയാത്തും തമ്മിലുള്ള യുദ്ധത്തെ താഴെക്കൊടുത്തിരിക്കുന്ന ആയത്തിൽ വിശദീകരിക്കുന്നു
ദൈവഹിതത്താൽ അവർ അവരെ തുരത്തി; ദാവീദ് ഗൊല്യാത്തിനെ കൊന്നു; ദൈവം അവന് ശക്തിയും ജ്ഞാനവും നൽകി, അവൻ ഉദ്ദേശിക്കുന്നതെന്തും അവനെ പഠിപ്പിച്ചു. ദൈവം ഒരു കൂട്ടം ആളുകളെ മറ്റൊരു മാർഗ്ഗത്തിലൂടെ പരിശോധിച്ചില്ലെങ്കിൽ, ഭൂമി തീർച്ചയായും കുഴപ്പങ്ങളാൽ നിറയും: എന്നാൽ ദൈവം എല്ലാ ലോകങ്ങൾക്കും അനുഗ്രഹം നിറഞ്ഞവനാണ്.
സൂറ 2:251
ദാവൂദിന്റെ ഒരു യോദ്ധാവു എന്ന രീതിയിലുള്ള പ്രശസ്തി ഓരോ യുദ്ധങ്ങൾ കഴിയുമ്പോഴും വർദ്ധിച്ചു കൊണ്ടിരുന്നു. എന്തൊക്കെയായാലും, അദ്ദേഹം രാജാവായത് വളരെ നാളുകൾ കഠിനമായ ശോധനകളിൽക്കൂടി കടന്നു പോയതിനു ശേഷം ആയിരുന്നു കാരണം അദ്ദേഹത്തിനു ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു, വിദേശത്തും ഇസ്രായേൽ മക്കളുടെ ഇടയിലും, അവർ അദ്ദേഹത്തോട് എതിർത്തു നിന്നു. ബൈബിളിലെ (അൽ കിതാബ്)1 ഉം 2ഉം ശമുവേൽ പുസ്തകങ്ങളിൽ ദാവൂദിന്റെ ഈ അനുഭവങ്ങളും വിജയങ്ങളും കുറിച്ചു വച്ചിരിക്കുന്നു. ശാമുവേൽ (അ.സ) ആയിരുന്നു ദാവൂദ് (അ.സ) നെ രാജാവായി അഭിഷേകം ചെയ്തത്.
ദാവൂദ് (അ.സ) ഒരു സംഗീതക്ഞൻ എന്ന നിലയിലും വളരെ പ്രശസ്തൻ ആയിരുന്നു അങ്ങിനെ അദ്ദേഹം മനോഹരമായ പാട്ടുകളും കവിതകളും അല്ലാഹുവിനു വേണ്ടി എഴുതി. ഇത് സൂറ സാദിൽ (സൂറ 38 – സാദ്) താഴെ കൊടുത്തിരിക്കുന്ന ആയത്തിൽ വിവരിച്ചിരിക്കുന്നു
അവർ പറയുന്നതിൽ ക്ഷമിക്കുകയും കരുത്തനായ നമ്മുടെ ദാസനായ ദാവീദിനെ ഓർക്കുക. അവൻ എന്നേക്കും ദൈവത്തിലേക്കു തിരിഞ്ഞു. ഒക്കെയും (ദൈവത്തോട്) മടങ്ങി കുന്നുകൾക്കു സമയത്തും, പുലർച്ചെക്കു, അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക, പ്രസ്താവിക്കുന്നു, നമ്മുടെ സ്തുതിയും (സഭകളിലും) പക്ഷികൾ കൂട്ടി ഉണ്ടാക്കിയ നാം ആയിരുന്നു. ഞങ്ങൾ അവന്റെ രാജ്യം ശക്തിപ്പെടുത്തി, സംസാരത്തിലും തീരുമാനത്തിലും അദ്ദേഹത്തിന് ജ്ഞാനവും നല്ല ന്യായവും നൽകി.
സൂറ സാദ് 38:17-20
ഈ ആയത്ത് ദാവൂദ് (അ.സ) മിന്റെ യോദ്ധാവ് എന്ന രീതിയിലുള്ള ശക്തിയെക്കുറിച്ച് ഉറപ്പിച്ചു പറയുന്നു, എന്നാൽ അദ്ദേഹത്തിന്റെ ‘സ്തുതികൾ’ അവ പറവകൾ അവയുടെ സൃഷ്ടികർത്താവിനു പാടുന്ന മനോഹര സംഗീതം പോലെ എന്നും വിവരിക്കുന്നു. ഒരു രാജാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രത്യേക അറിവ് ‘വാക്കുകളിൽ’ അല്ലാഹുവിനാൽ തന്നെ ‘നൽകപ്പെട്ടിരുന്നു’. ദാവൂദിന്റെ (അ.സ) ഈ പാട്ടുകളും കവിതകളും പുസ്തക രൂപത്തിൽ രേഖപ്പെടുത്തിയതാണു സബുർ (അല്ലെങ്കിൽ സബൂർ)- അത് സങ്കീർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു. അല്ലാഹു ആണു അദ്ദേഹത്തിനു ഈ പ്രത്യേക അറിവ് നൽകിയത് എന്നതു കൊണ്ട്, ദാവൂദിന്റെ ഈ രേഖകളും തൗറാത്തിനെപ്പോലെ വിശുദ്ധവും ദൈവപ്പ്രേരിതവുമാണു. ഖുർആൻ അത് വിശദീകരിക്കുന്നത് ഇങ്ങിനെയാണു
ആകാശത്തിലും ഭൂമിയിലുമുള്ള സകലജീവികളെയും നന്നായി അറിയുന്നത് നിങ്ങളുടെ കർത്താവാണ്. ചില പ്രവാചകന്മാർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ സമ്മാനങ്ങൾ നൽകി. ഞങ്ങൾ സങ്കീർത്തനങ്ങൾ ദാവീദിന് നൽകി.
സൂറ 17:55
സുലൈമാൻ -സബൂർ തുടരുന്നു
എന്നാൽ ഈ ദൈവനിശ്വാസീയമായ എഴുത്തുകൾ ദാവീദ് (അ.സ) കൊണ്ട് അവസാനിച്ചില്ല അദ്ദേഹം രാജാവായി വയസ്സു ചെന്ന് മരിച്ചു. അദ്ദേഹത്തിനു ശേഷം പിന്തുടർച്ചക്കാരനായി മകൻ സുലൈമാൻ (അല്ലെങ്കിൽ സോളമൻ- അ.സ) വന്നു, അദ്ദേഹവും അല്ലാഹുവിന്റെ പ്രത്യേക അറിവിനാൽ പ്രചോദിതൻ ആയിരുന്നു. സൂറാ സാദ് അത് വിവരിക്കുന്നത് ഇങ്ങിനെയാണു:
ദാവീദിന് ഞങ്ങൾ ശലോമോനെ (ഒരു മകനുവേണ്ടി) നൽകി, – ഞങ്ങളുടെ സേവനത്തിൽ എത്ര മികച്ചത്! എപ്പോഴെങ്കിലും അവൻ (ഞങ്ങളുടെ അടുത്തേക്ക്) തിരിഞ്ഞു!
സൂറ സാദ് 38:30
കൂടാതെ
ചില ആളുകളുടെ ആടുകൾ രാത്രിയിൽ വഴിതെറ്റിപ്പോയ വയലിന്റെ കാര്യത്തിൽ ന്യായവിധി നൽകിയപ്പോൾ ദാവീദിനെയും ശലോമോനെയും ഓർക്കുക. ശലോമോന് നാം ഇക്കാര്യത്തെക്കുറിച്ചുള്ള ശരിയായ ധാരണയെ പ്രചോദിപ്പിച്ചു: ഓരോരുത്തർക്കും ഞങ്ങൾ ന്യായവിധിയും അറിവും നൽകി; നമ്മുടെ ശക്തിയാണ് കുന്നുകളെയും പക്ഷികളെയും ദാവീദിനൊപ്പം സ്തുതിക്കാൻ പ്രേരിപ്പിച്ചത്: ഞങ്ങൾ തന്നെയാണ് (ഇതെല്ലാം) ചെയ്തത്.
സൂറാ 21:78-79
ഞങ്ങൾ ദാവീദിനോടും ശലോമോനോടും (മുൻകാലങ്ങളിൽ) അറിവ് നൽകി: അവർ ഇരുവരും പറഞ്ഞു: “വിശ്വസിക്കുന്ന തന്റെ ദാസന്മാരേക്കാളും ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.
സൂറ 27:15
അതുകൊണ്ട് സുലൈമാൻ (അ.സ), ബൈബിളിലെ പുസ്തകങ്ങളോട് അദ്ദേഹത്തിന്റെ ദൈവീക അറിവുകൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സദ്രുശ്യവാക്യങ്ങൾ, സഭാ പ്രസംഗി, ഉത്തമ ഗീതങ്ങൾ എന്നിവയായിരുന്നു.
അതു കൂടാതെയുള്ള പ്രവാചകന്മാർ
സുലൈമാൻ (അ.സ) ന്റെ മരണത്തിനു ശേഷം, പിന്തുടർന്നു വന്ന രാജാക്കന്മാർ തൗറാത്ത് അതു പോലെ അനുസരിച്ചില്ല അവർക്ക് ആർക്കും ഇതുപോലെ ദൈവീക പ്രചോദനം നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചില്ല. ഇസ്രായേൽ രാജാക്കന്മാരിൽ വച്ച്, ദാവൂദിനും സുലൈമാനും (അ.സ) മാത്രമേ, അല്ലാഹുവിനാൽ പ്രചോദിതമായ സന്ദേശങ്ങൾ ലഭിച്ചിരുന്നുള്ളൂ- അവർ പ്രവാചകന്മാരും അതേ സമയം രാജാക്കന്മാരും ആയിരുന്നു. എന്നാൽ സുലൈമാനു ശേഷം വന്ന രാജാക്കന്മാർക്ക്, അല്ലാഹു പ്രവാചകന്മാരെ മുന്നറിയിപ്പ് സന്ദേശവുമായി അയച്ചു. മൽസ്യത്തിന്റെ വയറ്റിൽ കിടന്ന യൂനുസ് (യോനാ) പ്രവാചകൻ ഈ പ്രവാചകന്മാരിൽ ഒരുവൻ ആയിരുന്നു. ഇത് അടുത്ത 300 വർഷങ്ങൾ തുടർന്നു- കൂടുതൽ പ്രവാചകന്മാർ അയയ്ക്കപ്പെട്ടുകൊണ്ടിരുന്നു. അവരുടെ മുന്നറിയിപ്പുകളും, എഴുത്തുകളും പ്രവചങ്ങളും ബൈബിളിലെ ദൈവിക പ്രചോദിത പുസ്തകങ്ങളുടെ കൂടെ ചേർക്കപ്പെട്ടു. ഇവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്നതു പോലെ, ഇസ്രായേൽ മക്കൾ അവസാനം കീഴടക്കപ്പെടുകയും ബാബിലോണിലേക്ക് പിടിച്ചു കൊണ്ടു പോകപ്പെടുകയും ചെയ്തു, പിന്നീട് പേർഷ്യാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കോരേശിന്റെ കാലത്ത് യെരുശലേമിലേക്ക് തിരികെ വന്നു. ഈ സമയമെല്ലാം പ്രവാചകന്മാർ അവരുടെ സന്ദേശങ്ങൾ അയക്കുകയോ നൽകുകയോ ചെയ്തു കൊണ്ടിരുന്നു- ഈ സന്ദേശങ്ങൾ പഴയ നിയമത്തിലെ അവസാന പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.
സബൂർ- വരുവാനുള്ള മസീഹിനെ പ്രതീക്ഷിക്കുന്നു
ഈ പ്രവാചകന്മാരെല്ലാം നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നവരാണു കാരണം, അവരുടെ മുന്നറിയിപ്പിന്റെ നടുവിൽ, അവർ ഇഞ്ചീലിനു അടിസ്ഥാനം ഇടുകയായിരുന്നു. യധാർത്ഥത്തിൽ, ‘മസീഹ്’ എന്ന തലക്കെട്ട് ദാവൂദ് (അ.സ) ആദ്യമായി സബൂറിന്റെ തുടക്കത്തിൽ പറഞ്ഞതാണു അതിനു ശേഷം വന്ന പ്രവാചകന്മാർ കൂടുതൽ വിശദമായി വരുവാനുള്ള പ്രവാചകനെക്കുറിച്ച് പ്രവചിച്ചു. പിന്നീട് വന്ന രാജാക്കന്മാർ തൗറാത്ത് അനുസരിക്കാതിരുന്നത് പ്രത്യേകമായ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇസ്രായേൽ മക്കൾ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതും. മസീഹ് വരുമെന്ന വാഗ്ദത്തവും, പ്രതീക്ഷയും നൽകപ്പെട്ടത് ആ കാലത്തെ അനുസരണക്കേടിന്റെയും പരാജയത്തിന്റെയും പശ്ചാത്തലത്തിൽ ആയിരുന്നു. പ്രവാചകന്മാർ എന്ന നിലയിൽ അവർ ഭാവിയെ നോക്കി ഇരിക്കുകയായിരുന്നു, മൂസാ (അ.സ) തൗറാത്തിൽ ആവശ്യപ്പെട്ടിരുന്നതു പോലെ. ഈ പ്രവചനങ്ങൾ ഈ ആധുനിക കാലത്തും നേരാം വണ്ണം ജീവിക്കുന്നതിൽ പരാജയപ്പെട്ടവരോട് അറിയേണ്ട വഴി എന്തെന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നു. മശീഹാ നമുക്ക് എല്ലാവർക്കും പരാജയങ്ങളുടെ നടുവിൽ പ്രത്യാശയുടെ ദീപ്സ്തംഭം ആകുന്നു.
ഈസാ അൽ മസീഹിനെ (അ.സ) എങ്ങിനെയാണു സബൂറിൽ വീക്ഷിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും?
യധാർത്ഥത്തിൽ, പ്രവാചകനായ ഈസാ അൽ മസീഹ് തന്നെ സബൂർ ഉപയോഗിച്ചാണു തന്റെ അനുയായികൾക്ക് ഇഞ്ചീലും മസീഹിന്റെ ധർമ്മം എന്തെന്ന് വിവരിക്കുകയും ചെയ്തത്. ഈസായെക്കുറിച്ച് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണു
27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
ലൂക്കോസ് 24:27
‘എല്ലാ പ്രവാചകന്മാരും’ എന്ന പദങ്ങൾ സബൂർ പിന്തുടർന്ന് ഈ പഴയ നിയമ പ്രവാചകന്മാരെക്കുറിക്കുന്നതാണു. ഈസാ അൽ മസീഹിനു അദ്ദേഹത്തിന്റെ അനുയായികൾ എങ്ങിനെയാണു സബൂർ തന്നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഇസാ അൽ മസീഹ് (അ.സ) അവരെ ഇങ്ങിനെ പഠിപ്പിച്ചുകൊണ്ട് തുടർന്നു:
44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
ലൂക്കോസ് 24:44-45
‘പ്രവാചകന്മാരും സങ്കീർത്തനങ്ങളും’ എന്ന് പറയുമ്പോൾ അത് അർത്ഥമാക്കുന്നത് ദാവൂദ് എഴുതിയ സബൂറും (സങ്കീർത്തനങ്ങൾ) അതിനു ശേഷം എഴുതപ്പെട്ട പുസ്തകങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു (‘പ്രവാചകന്മാർ’). ഈസാ അൽ മസീഹ് (അ.സ) അവരുടെ മനസ്സുകൾ തുറക്കണമായിരുന്നു അങ്ങിനെയാണെങ്കിൽ മാത്രമേ അവർക്ക് ‘തിരുവെഴുത്തുകൾ മനസ്സിലാക്കുവാൻ’ (തൗറാത്തിലെ ദൈവീക പ്രചോദിതതമായ പുസ്തകങ്ങൾ) കഴിയുമായിരുന്നുള്ളൂ. തുടർന്നുള്ള നമ്മുടെ അടുത്ത ലേഖന പരമ്പരകളുടെ ലക്ഷ്യം എന്നത് എന്താണു മസീഹ് ഈസാ (അ.സ) ഈ പുസ്തകങ്ങളിൽക്കൂടി നമുക്ക് കാണിച്ചു തരുന്നത് എന്ന് പരിശോധിച്ചു നോക്കുകയും അതു വഴി നമുക്ക് ഇഞ്ചീൽ നമ്മുടെ മനസ്സ് തുറക്കുകയും അങ്ങിനെ ഇഞ്ചീൽ മനസ്സിലാക്കുവാൻ കഴിയുകയും ചെയ്യും.
ദാവൂദും (അ.സ) സബൂറിലെ മറ്റ് പ്രവാചകന്മാരും ചരിത്രപരമായ സമയ രേഖയിൽ
താഴെക്കൊടുത്തിരിക്കുന്ന ചിത്രം ഈ മിക്കവാറും എല്ലാ പ്രവാചകന്മാരെയും (എന്നാൽ എല്ലാ പ്രവാചകന്മാരെയും ഉൾക്കൊള്ളിക്കുവാൻ സ്ഥലം തികയുകയില്ല) പറ്റി ചുരുക്കി വിവരിക്കുന്നു. നൽകിയിരിക്കുന്ന കളർ കോഡുകൾ നാം ഇസ്രായേൽ മക്കളുടെ മൂസയുടെ അനുഗ്രഹവും ശാപവും എന്ന ചരിത്രം പിന്തുടർന്നപ്പോൾ അവലംഭിച്ച അതേ മത്രുക ആണു.
സബൂറിലെ പ്രവാചകനായ ദാവൂദിന്റെയും (അ.സ) മറ്റ് ചില പ്രവാചകന്മാരുടെയും ചരിത്രപരമായ സമയരേഖ